Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 929

മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ

$
0
0

ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത‌ വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം 8 പേർക്ക് സമ്മാനിക്കും. ജതിൻ ദാസ്, ജി. ആർ. ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ് പ്രകാശ് എന്നിവരാണ് ഈ പുരസ്കാരം നേടിയ മറ്റ് കലാകാരന്മാർ. സമകാലീന ഇന്ത്യൻ ദൃശ്യകലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പുരസ്കാരം നൽകുന്നത്.

ഡൽഹി ലോധി റോഡിലുള്ള ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയിൻ ഓഡിറ്റോറിയത്തിൽ നവംബർ 4 തിങ്കളാഴ്‌ച 3 മണിക്ക് നടക്കുന്ന ഏഴാമത് രാജാ രവിവർമ ചിത്രകാർ സമ്മാൻ സമാരോഹ് – ചിതാഞ്ജലി 2024ൽ പുര സ്ക‌ാരങ്ങൾ സമ്മാനിക്കുമെന്ന് മേഘ്മണ്ഡൽ സൻ സ്ഥാൻ സെക്രട്ടറി വിംലേഷ് ബ്രിജ്വാൾ പറഞ്ഞു.

The post മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ first appeared on DC Books.

Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>