
വൈക്കം; എ.അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഫ. എം.ഐസക് സ്മാരക കവിതാ പുരസ്‌കാരം (15,000 രൂപ) അരവിന്ദന്‍ കെ.എസ് മംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കവര്‘ എന്ന കാവ്യപുസ്തകത്തിനാണ് പുരസ്കാരം. ഡി സി ബുക്‌സ്
പ്രസിദ്ധീകരണവിഭാഗത്തിൽ എഡിറ്ററാണ് അരവിന്ദൻ കെ എസ് മംഗലം. സമഗ്ര സംഭാവനയ്ക്കുള്ള കാവ്യസേവന പുരസ്‌കാരം (50,000 രൂപ) പി.കെ.എന്‍.പണിക്കര്‍ക്ക് സമ്മാനിക്കും.
ആഴമാർന്ന ജീവിതാവബോധവും അനുഭവതീവ്രതയും ദാർശനികമായ ഉൾക്കാഴ്ചയും ചൈതന്യവത്താക്കുന്ന കവിതകളാണ് ‘കവര്’ എന്ന കാവ്യസമാഹാരത്തിലുള്ളത്. അവ്യാഖ്യേയവും അനിർവചനീയവുമായ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങൾ ഈ കവിതകളിൽ അനാവൃതമാകുന്നു. സാംസ്‌കാരികഭിന്നാത്മകത ഇവിടെ ഭാഷയുടെ ഉത്സവംപോലെ ആഘോഷിക്കപ്പെടുന്നു. ശക്തമായ ബിംബങ്ങളും ഒഴുക്കുള്ള വരികളും ദൃഢമായ പദസമന്വയവും ഈ കവിതകളെ ഓർമ്മിക്കത്തക്കതാക്കുന്നു.
അരവിന്ദന്‍ കെ.എസ്.മംഗലത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post പ്രഫ. എം. ഐസക് സ്മാരക കവിതാപുരസ്‌കാരം അരവിന്ദന്‍ കെ.എസ് മംഗലത്തിന് first appeared on DC Books.