
അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്. കെ.എൽ. മോഹനവർമ്മ, പ്രഫ. എം. തോമസ് മാത്യു, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.