Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു

$
0
0

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക്  സമ്മാനിച്ചു.  രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം.  ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന ഈ കാവ്യാഖ്യായിക ഡി സി ബുക്സാണ് Textപ്രസിദ്ധീകരിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. തിരുവനന്തപുരം ടഗോര്‍ തിയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദര്‍ മൗജോയാണ് പുരസ്‌കാരം നല്‍കിയത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.Text സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.

പുരസ്‌കാരത്തിന് അര്‍ഹമായ രൗദ്രസാത്വികം എന്ന കൃതിയിലെ ഏതാനം വരികള്‍ പാടിയാണ് സരസ്വതി സമ്മാന്‍ സമര്‍പ്പണ സമ്മേളനം അമേരിക്കയിലിരുന്ന് ഗായകന്‍ കെ ജെ യേശുദാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.നടന്‍ മോഹന്‍ലാല്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പ്രഭാവര്‍മ്മ മറുപടി പറഞ്ഞു. പുരസ്‌കാര സമര്‍പ്പണത്തിനുശേഷം നടന്ന കലാസന്ധ്യ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എംപി ആശംസകള്‍ നേര്‍ന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ‘പ്രണയത്തിന്റെ കാവ്യപുസ്തകം’ ചടങ്ങിൽ പ്രകാശനം ചെയ്തു.

സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയ നടപടികള്‍ക്ക് നേതൃത്വം വഹിച്ചത്. 22 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ പുരസ്ക്കാരത്തിനായി പരിഗണിച്ചു.

ഓരോ വ‍ർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹത്യസൃഷ്ടിയാണ് പുരസ്കാരത്തിന് അ‍ർഹമാകുന്നത്. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശറായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പപ്പണിക്കര്‍ക്കും 2012ല്‍ സുഗതകുമാരിക്കുമാണ് സരസ്വതി സമ്മാന്‍ ലഭിച്ചത്.

ആധുനികതയുടെ അകാരണമായ മഥിതനൊമ്പരങ്ങളിലേക്കും ഉത്തരാധുനികതയുടെ പാഠോത്പാദനവ്യഗ്രതകളിലേക്കും തളച്ചൊതുക്കാതെ ആത്മബോധ്യത്തിന്റെ അടിവരകളും അടയാളങ്ങളുമായി കവിതയെ അനായാസേന വിവർത്തിപ്പിക്കുന്ന കവിയാണ് പ്രഭാവർമ്മ.

പ്രഭാവർമ്മയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

The post സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>