Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡി വിനയചന്ദ്രന്‍ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്

$
0
0
ചിത്രത്തിന് കടപ്പാട്- ന്യൂസ്@നെറ്റ്
ചിത്രത്തിന് കടപ്പാട്- ന്യൂസ്@നെറ്റ്

ചിത്രത്തിന് കടപ്പാട്- ന്യൂസ്@നെറ്റ്

 

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്റെ ‘പ്രവാചക‘ എന്ന കൃതിക്ക് ലഭിച്ചു.  ഡി സി Textബുക്സാണ് പുസ്തകത്തിന്റെ പ്രസാധനം. 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കവി ഡി വിനയചന്ദ്രന്റെ പതിനൊന്നാമത് അനുസ്മരണയോഗത്തിൽ  പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ.കെ.എസ്.രവികുമാർ സമ്മാനിച്ചു.

ഫൗണ്ടേഷൻ സെക്രട്ടറി എം അഖിലേഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ആർ മണികണ്ഠൻ,ഡോ എൻ സുരേഷ്‌കുമാർ, വി വി ജോസ്, എം കെ വേണുഗോപാൽ, എൻ തങ്കപ്പൻ പിള്ള, സൂര്യനാരായണ ഭട്ടതിരി, ഫൗണ്ടേഷൻ ട്രഷറർ ഡി വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു.അനുസ്മരണ ദിനത്തിന്റെ ഭാഗമായി നിരവധി സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും കവിയുടെ വസതിയായ കൊട്ടാരത്തിൽ വിനയചന്ദ്രികയിൽ എത്തി സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കവിയരങ്ങും കഥാപ്രസംഗവും നടന്നു

ഒരു പാതിയില്‍ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീര്‍ന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയില്‍നിന്ന് പ്രാവുകള്‍ പറന്നുപോകുന്നു… പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവള്‍, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകളും എമിലി ഡിക്കന്‍സണ്‍, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവര്‍ത്തന കവിതകളുമാണ് ‘പ്രവാചക‘ യില്‍ സമാഹരിച്ചിരിക്കുന്നത്.

ഡി വിനയചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post ഡി വിനയചന്ദ്രന്‍ കവിതാപുരസ്‌കാരം ഇന്ദിര അശോകിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>