Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മലയാളം മിഷൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ 2024 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം, ഭാഷാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മികച്ച മലയാളി പ്രവാസി സംഘടനയ്ക്കുള്ള സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം, മികച്ച മലയാളി മിഷൻ ഭാരവാഹികൾക്കുള്ള ഭാഷാമയൂരം പുരസ്‌കാരം, മികച്ച മലയാളം മിഷൻ അധ്യാപകർക്കുള്ള ബോധി അധ്യാപക പുരസ്‌കാരം, മികച്ച പ്രവാസി കവിത സമാഹാരത്തിനുള്ള മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്‌കാരം, Textഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിലെ മികവിന് ഭാഷാ പ്രതിഭാ പുരസ്‌കാരങ്ങള്‍, പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്.

ശ്രീകാന്ത് താമരശ്ശേരി രചിച്ച കടൽ കടന്ന കറിവേപ്പുകൾക്ക് മികച്ച പ്രവാസി കവിത സമാഹാരത്തിനുള്ള 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്ന മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്‌കാരം ലഭിച്ചു. വലയങ്ങൾ എന്ന കവിതാസമാഹാരം രചിച്ച ശ്രീജ സരസ്വതിക്ക് പ്രത്യേക ജൂറി പരാമർശവുമുണ്ട്. എൻ ശ്രീവൃന്ദ നായരാണ് ഭാഷ പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായത്. 25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി ഡിറ്റ് ഈ വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി.

ദുബായ് ചാപ്റ്ററിനാണ് ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന കണിക്കൊന്ന പുരസ്‌കാരം ലഭിച്ചത്. ബഹ്‌റൈൻ കേരളീയ സമാജത്തിനാണ് ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം. മലയാളം മിഷൻ ഭാരവാഹികളായ കുമ്പളങ്ങാട് ഉണ്ണി കൃഷ്‌ണൻ, ഹരീഷ് നായർ എന്നിവർക്കാണ് 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്ന ബോധി അധ്യാപക പുരസ്‌കാരം. മലയാളം മിഷൻ അധ്യാപകരായ ജയശ്രീ ജയപ്രകാശ്, അഖില സന്തോഷ്‌ എന്നിവർക്കാണ് 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്ന ബോധി അധ്യാപക പുരസ്‌കാരം.

പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ, പ്രശസ്‌ത മാധ്യമ പ്രവർത്തകൻ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

The post മലയാളം മിഷൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>