
2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്റെ ‘പിന്നോട്ട് പായുന്ന തീവണ്ടി ‘ എന്ന നോവലിന്. 5555 രൂപയും
ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡി സി ബുക്‌സ് ഇംപ്രിന്റായ കറന്റ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധനം. എഴുത്തുകാരായ രാജന്‍ തിരുവോത്ത് ഡോ. ശ്രീകല മുല്ലശ്ശേരി, സുഷമ കണിയാണിട്ടില്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധനിര്‍ണ്ണയം നടത്തിയത്.
സത്യവും അഹിംസയും ധാർമ്മികതയും ത്യാഗവും ഉൾപ്പെടെയുള്ള ഏഴു നിറങ്ങൾകൊണ്ട് ഇന്ത്യക്കാരുടെ കണ്ണിൽ വർണ്ണരാജി തീർത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസർ കക്കട്ടിൽ ‘പിന്നോട്ട് പായുന്ന തീവണ്ടി ‘ എന്ന കൃതിയിലൂടെ. മോഹൻദാസിൽനിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേൽ ഹൃദ്യമായി വരച്ചിരിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന് first appeared on DC Books.