കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന സമാഹാരത്തിന് . പ്രൊഫസർ.കെ.പി.ശങ്കരൻ, പി.കെ.ഗോപി. ഡോ.കെ.വി.തോമസ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഒക്ടോബർ 21 ന് കോഴിക്കോട്ട് വെച്ച് സുഭാഷ് ചന്ദ്രൻ അവാർഡ് സമ്മാനിക്കും. ഡി സി ബുക്സാണ് പ്രസാധകർ.
അമ്മക്കടല്‍, അവരുടെ രാവുകള്‍ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധന് കിളിപ്പാട്ട് ഉച്ചിര തുടങ്ങിയ 42 കവിതകളാണ് ഉച്ചിര. അവതാരിക- ബാലചന്ദ്രന് ചുള്ളിക്കാട്. മനുഷ്യന് സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന് പുറച്ചേരിയുടെ കവിതകള്‍, ഉത്തരകേരള ത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പുരാവൃത്ത ങ്ങളിലും ആഴത്തില്‍ വേരോടിയ ഈ കവിതകളില്‍ സ്ത്രീപക്ഷദര്‍ശനത്തിന്റെയും പരിസ്ഥിതി വിവേക ത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തര്‍ദ്ധാരകളുണ്ട്. ധര്മ്മലോപത്തിന്റെ വേദനകളും രാഷ്ട്രീയ നൈരാശ്യത്തിന്റെ ഇരുണ്ട നിഴലുകളുമുണ്ട്. ഇവയൊന്നും കേവലാശയങ്ങളായല്ല. അനുഭവത്തിന്റെ ആവിഷ്കൃതസത്തയായിട്ടാണ് കവിതകളില്‍ വെളിപ്പെടുന്നത്.’
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക് first appeared on DC Books.