2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോൻ ഫോസെയ്ക്ക്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ എന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് ഫോസെ.
11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ നൊബേല്‍ സമ്മാന ജേതാക്കൾക്ക് ലഭിക്കും.
The post സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ജോൻ ഫോസെയ്ക്ക് first appeared on DC Books.