ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നല്‍കി വരുന്ന ദേശീയ പുസ്തക അവാര്‍ഡുകളില്‍ നാലും
ഡി സി ബുക്‌സിന് ലഭിച്ചു. മുദ്രണത്തിലുള്ള മികവ്, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം, വിന്യാസത്തിലുള്ള സവിശേഷത, നിര്‍മിതിയിലുള്ള അവധാനത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദര്‍ശന ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. ഇതില്‍ പുസ്തക നിര്‍മിതിയിലെ മികവിനുള്ള പുരസ്‌കാരം, മികച്ച കവര്‍ ഡിസൈന്‍ അവാര്‍ഡ്, ഏറ്റവും മികച്ച ബാലസാഹിത്യ ഗ്രന്ഥത്തിനുള്ള രണ്ട് പുരസ്‌കാരം, ഐടി വിഭാഗം, എന്നീ വിഭാഗങ്ങളിലെ പുരസാകത്തിനാണ് ഡി സി ബുക്‌സ് അര്‍ഹതനേടിയത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ദലയ്‌ലാമ (പുസ്തക നിര്‍മിതിയിലെ മികവിനുള്ള പുരസ്‌കാരം), കൊല്ലപ്പാട്ടി ദയ ( മികച്ച കവര്‍ ഡിസൈന്‍), ദ ഗേള്‍ ഇന്‍ ദ മിറര്‍ (ഏറ്റവും മികച്ച ഇംഗ്ലിഷ് ബാലസാഹിത്യ ഗ്രന്ഥം), നാറാണത്തു ഭ്രാന്തന്‍ (മലയാള വിഭാഗം), മൊബൈലും ജയിലും (ഐടി വിഭാഗം) എന്നീ പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
മനോരമ ബുക്‌സ്, മാതൃഭൂമി ബുക്‌സ്, പീസ് പീപ്പിള്‍ പ്ലാനറ്റ്, ലിപി പബ്‌ളിക്കേഷന്‍സ്, കാഫ്റ്റ് കോമിക്‌സ്,എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം കോട്ടയത്ത് നടക്കുന്ന പുരസ്‌കാര സായാഹ്നത്തില്‍ ജസ്റ്റീസ് കെ.ടി. തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.