റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്.എല്‍.സി.സി) ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് സെബാസ്റ്റ്യന്‍ പള്ളിത്തോട് അര്‍ഹനായി. സാഹിത്യമേഖലയിലെ സംഭാവനകള്‍ക്കാണ് പുരസ്കാരം. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് 2016 ഡിസംബര്‍ 4 ന് ആലപ്പുഴയില്‍ നടക്കുന്ന സമുദായദിനസമ്മേളനത്തില് സമ്മാനിക്കും.
സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്കാണ് റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്.എല്‍.സി.സി) അവാര്‍ഡുകള്‍ നല്കി വരുന്നത്.
മറ്റ് അവാര്‍ഡുകള്‍ – ഷെവലിയര്‍ പ്രൊഫ. ഏബ്രഹാം അറക്കല്‍ (ഗുരുശ്രേഷ്ഠ), ഒ.വി.റാഫേല്‍(കലാപ്രതിഭ), സൈമണ്‍ കൂമ്പയില്‍ (വിദ്യാഭ്യാസ – ശാസ്ത്രരംഗം), എം. എക്സ്. ജൂഡ്സണ്(സമൂഹനിര്‍മിതി), ഫാ. ജോസഫ് വലിയവീട്ടില്‍ (വൈജ്ഞാനികസാഹിത്യം), റൂബിന് ജോസഫ്(മാധ്യമം), സെബാസ്റ്റ്യന്‍ പള്ളിത്തോട് (സാഹിത്യം), ഇഗ്നേഷ്യസ് സില്‍വസ്റ്റര്‍ (കായികം), പി.വി. ആന്റണി (സംരംഭകന്), സോണി പവേലില്‍(യുവത). ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ നീതു യു.ബി, നീന യു.ബി. എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരവും നല്‍കും.