Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 906

പ്രഥമ എസ്.വി സാഹിത്യ പുരസ്‌കാരം എംടി-ക്ക്

$
0
0


കഥാകാരന്‍ എസ്.വി. വേണുഗോപന്‍ നായരുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

എംടി-ക്ക് നവതി പ്രണാമമായാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ഡോ. എസ്.വി. വേണുഗോപൻ നായർ ഫൗണ്ടേഷൻ പ്രസിഡന്റ് കവി പ്രൊഫ. വി. മധുസൂദനൻ നായർ പറഞ്ഞു. കോഴിക്കോട്ട്‌ നടത്തുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എസ്.വി. വേണുഗോപന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികമായ ഓഗസ്റ്റ് 23 ന് നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ എസ്.വിയുടെ കഥകളെ അധികരിച്ച് സാഹിത്യ ചര്‍ച്ചകളും കഥയരങ്ങും സംഘടിപ്പിക്കും.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

The post പ്രഥമ എസ്.വി സാഹിത്യ പുരസ്‌കാരം എംടി-ക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 906

Trending Articles