അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്ഥലം‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് അടൂര്‍ ഗോപാലകൃഷ്ണനും കവിതാ വിഭാഗത്തിനുള്ള അവാര്‍ഡിന് കെ. ജയകുമാറും അര്‍ഹരായി. ഇതര സാഹിത്യ വിഭാഗത്തില്‍ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്. രാജേഷും നോവല്‍ വിഭാഗത്തില്‍ ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എസ്. അജയകുമാറും അവാര്‍ഡ് നേടി. ഓഗസ്റ്റ് മൂന്നാം വാരം പൊന്നാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം.വി. ഗോവിന്ദന്‍ വിതരണം ചെയ്യും.
മുന്‍ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്ണന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരം 50,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെട്ടതാണ്. ഓരോ സാഹിത്യ വിഭാഗത്തിനും 25,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.
മറ്റു അവാര്‍ഡുകള്‍ക്ക് പി.എന്‍. ഗോപീകൃഷ്ണന്‍ (കവിത), മാനസീദേവി (നോവല്‍), പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ (ബാലസാഹിത്യം), എമില്‍ മാധവി, ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), ഡോ.ബി. ഇക്ബാല്‍, ബി. ശ്രീകുമാര്‍ (വിജ്ഞാന സാഹിത്യം), ഡോ. ശ്രീകല മുല്ലശ്ശേരി (ഇതര സാഹിത്യം), സജയ് കെ.വി., പി.ജി. സദാനന്ദന്‍ (നിരൂപണം) എന്നിവര്‍ അര്‍ഹരായി.
The post അബുദാബി-ശക്തി അവാര്‍ഡ്; കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന് first appeared on DC Books.