ഉഴവൂർ വിജയൻറെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ചെയർമാനും, സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഉഴവൂർ വിജയന്റെ ആറാമത് ചരമവാർഷിക ദിനത്തിൽ കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ അവാർഡ് സമ്മാനിച്ചു. ഉഴവൂർ വിജയൻ അനുസ്മരണം എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബെന്യാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്കാരം ബെന്യാമിന് first appeared on DC Books.