തിരുവനന്തപുരം : കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന 2022-ലെ യുവ കവികള്‍ക്കുള്ള കുമാരകവി പുരസ്‌കാരത്തിന് നീതു സി സുബ്രഹ്മണ്യന്‍ അര്‍ഹയായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രണയപതാക‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ആശാന്റെ 150-ാം ജന്മവാര്‍ഷിക സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.
വാക്കുകളില്‍ ജീവോര്‍ജ്ജം നിറയുമ്പോഴേ അത് അനുഭവങ്ങളായി മാറുകയുള്ളു. അപ്പോഴുള്ള ശ്വാസനിശ്വാസങ്ങളിലൂടെയാണ് അത് വായനക്കാരുമായി കൂട്ടുചേരുക, ആകാശത്തിന്റെ നക്ഷത്രക്കണ്ണുകള്‍ കാണിക്കുക. തുള്ളിവരുന്ന ഉറവകളാല്‍ ഉള്ളു നിറയ്ക്കുക, അടുക്കളച്ചുടിന്റെ ആവിയില്‍ വെന്ത രുചി നാവിലേറ്റുക. നനുനനുത്ത പരിമളങ്ങളെ ഓര്‍മ്മിപ്പിക്കുക. ഹൃദയരഹസ്യങ്ങളുടെ മിടിപ്പുകളുമായി ചെവി ചേര്‍ക്കുക ഇലഞരമ്പുകള്‍ തമ്മില്‍ പുണര്‍ന്ന് ജീവഫലം നല്കുന്ന കുറേ കവിതകളുടെ സമാഹാരമാണ് ‘പ്രണയപതാക’.
The post കുമാരകവി പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന് first appeared on DC Books.