കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബസ് ആക്ടിവിറ്റിയിലൂടെ ഗോള്‍ഡന്‍ മൈക്സ് റേഡിയോ അഡ്വര്‍ടൈസിംഗ് അവാര്‍ഡ് സ്വന്തമാക്കി ജനപ്രിയ എഫ് എം റേഡിയോ മാംഗോ. രണ്ട് പുരസ്കാരങ്ങളാണ് റേഡിയോ മാംഗോയ്ക്ക് ലഭിച്ചത്. സെല്‍ഫ്/ബ്രാന്‍ഡിനായി സിംഗിള്‍ റേഡിയോ സ്റ്റേഷന്‍ വഴിയുള്ള ഗ്രൗണ്ട് പ്രൊമോഷന്‍, മികച്ച സ്‌പോണ്‍സര്‍ (BEST SPONSORED ON GROUND PROMOTION BY A SINGLE RADIO STATION FOR/BRAND),ബെസ്റ്റ് ആഡ്/ക്യാംപെയിൻ റേഡിയോ- റീജിയണല്‍/ലാംഗ്വേജ് റേഡിയോ, കാമ്പെയിന്‍ ഓണ്‍ റേഡിയോ ഇന്‍ ദി സൗത്ത് റീജിയണ്‍ എന്നീ വിഭാഗങ്ങളിലാണ് റേഡിയോ മാംഗോ അംഗീകാരം നേടിയത്.
ഗോള്‍ഡന്‍ മൈക്സ് റേഡിയോ അഡ്വര്‍ടൈസിംഗ് അവാര്‍ഡില്‍ തുടര്‍ച്ചയായി നേട്ടം കൈവരിക്കുന്ന പ്രാദേശിക സ്വകാര്യ എഫ് എം റേഡിയോകളിലൊന്നാണ് റേഡിയോ മാംഗോ. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ റേഡിയോ മാംഗോയെ തേടി എത്തിയിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ
പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്ത് റേഡിയോ മാംഗോ സംഘടിപ്പിച്ച കെഎല്‍എഫ് ബസ് ആക്ടിവിറ്റി ക്യാംപെയിനാണ് പുരസ്‌കാരം. എഴുത്തിന്റെയും എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും പാട്ടിന്റെയുമൊക്കെ മധുരവുമായാണ് റേഡിയോ മാംഗോ കെഎല്‍എഫ് ബസ് കോഴിക്കോടിന്റെ ഹൃദയം കവര്‍ന്നത്. പാട്ടും മേളവുമൊക്കെയായി അതിഥികളും കാഴ്ചക്കാരുമൊക്കെ റേഡിയോ മാംഗോ കെഎല്‍എഫ് ബസിനു ചുറ്റും നാല് പകലുകള്‍ ഒത്തുകൂടി. പാട്ടും തമാശകളും പുത്തന്‍ചിന്തകളും സംസാരങ്ങളുമൊക്കെയായി റേഡിയോ മാംഗോ കെഎല്‍എഫ് എന്ന സാഹിത്യോത്സവത്തെ കൂടുതല്‍ ജനകീയമാക്കി.