2023ലെ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് നീതു സി.സുബ്രഹ്മണ്യന്‍, രാഖി ആര്‍.ആചാരി എന്നീ യുവകവികളെ തിരഞ്ഞെടുത്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രണയപതാക‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ അധ്യക്ഷനും കഥാകൃത്ത് എസ്.മഹാദേവന്‍ തമ്പി, കവിയും പ്രഭാഷകയുമായ ഉദയകല എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഒ.എൻ.വി. കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം സി.രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
വാക്കുകളില്‍ ജീവോര്‍ജ്ജം നിറയുമ്പോഴേ അത് അനുഭവങ്ങളായി മാറുകയുള്ളു. അപ്പോഴുള്ള ശ്വാസനിശ്വാസങ്ങളിലൂടെയാണ് അത് വായനക്കാരുമായി കൂട്ടുചേരുക, ആകാശത്തിന്റെ നക്ഷത്രക്കണ്ണുകള്‍ കാണിക്കുക. തുള്ളിവരുന്ന ഉറവകളാല്‍ ഉള്ളു നിറയ്ക്കുക, അടുക്കളച്ചുടിന്റെ ആവിയില്‍ വെന്ത രുചി നാവിലേറ്റുക. നനുനനുത്ത പരിമളങ്ങളെ ഓര്‍മ്മിപ്പിക്കുക. ഹൃദയരഹസ്യങ്ങളുടെ മിടിപ്പുകളുമായി ചെവി ചേര്‍ക്കുക ഇലഞരമ്പുകള്‍ തമ്മില്‍ പുണര്‍ന്ന് ജീവഫലം നല്കുന്ന കുറേ കവിതകളുടെ സമാഹാരമാണ് നീതു സി.സുബ്രഹ്മണ്യന്റെ ‘പ്രണയപതാക’.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന് first appeared on DC Books.