കോഴിക്കോട്: ഐ.എന്‍.എല്‍ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എം.പിക്കും മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും. 50,001 രൂപയും ഫലകവുമാണ് പുരസ്‌കാരം. ഐ.എന്‍.എല്‍ പ്രവാസിഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സി യാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഡ്വ. സെബാസ്റ്റിയന്‍ പോള്‍, കെ.പി. രാമനുണ്ണി, കാസിം ഇരിക്കൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.
മുപ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന മികവും പാര്‍ലമെന്റിലെ മികച്ച പ്രകടനവും വിലയിരുത്തിയാണ് ജോണ്‍ ബ്രിട്ടാസിന് പുരസ്‌കാരം. നാലരപ്പതിറ്റാണ്ട് നിറഞ്ഞുനിന്ന മാജിക് ജീവിത്തതില്‍ നിന്നും വിടപറഞ്ഞ്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി വ്യത്യസ്തമായ സംരഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിന് അംഗീകാരം.
The post സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും first appeared on DC Books.