കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കെ. സച്ചിദാനന്ദന്. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2023 ജനുവരി എട്ടിന് വൈകീട്ട് നാലിന് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ സമ്മാനിക്കും.
The post കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാരം കെ. സച്ചിദാനന്ദന് first appeared on DC Books.↧