Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ടി.കെ.സി. ജന്മശതാബ്ദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

$
0
0

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും സാഹിത്യകാരനും രാജ്യസഭാംഗവുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ടി.കെ.സി. വടുതല പ്രവർത്തിച്ച മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബിനോയ് വിശ്വം (പാർലമെന്റേറിയൻ), സജി മുളന്തുരുത്തി (മാദ്ധ്യമപ്രവർത്തകൻ), കെ.എം. സലീം കുമാർ (സാമൂഹ്യവിമർശകൻ), ശ്രീമൂലനഗരം മോഹൻ (നാടകപ്രവർത്തകൻ), വിനോദ്കൃഷ്ണ (നോവലിസ്റ്റ്), മനോജ് വെങ്ങോല (കഥാകൃത്ത്), കണിമോൾ (കവി), എറണാകുളം പൊന്നൻ (കഥാപ്രസംഗം), പ്രസീദ ചാലക്കുടി (നാടൻപാട്ട്), ധന്യാരാമൻ (സാമൂഹ്യപ്രവർത്തക), അജിത് കുമാർ ഗോതുരുത്ത് (തനത് കലാകാരൻ) എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. വടുതല ടി.എസ്. മുരളി മെമ്മോറിയൽ ഓപ്പൺ ലൈബ്രറിക്കും ടി.കെ.സി. വടുതലയുടെ ജീവചരിത്രം രചിച്ച ശശിധരൻ കളത്തിങ്കലിനു പ്രത്യേക പുരസ്‌ക്കാരങ്ങൾ നൽകും.

ടി.കെ.സി. വടുതല ജന്മശതാബ്ദി ആഘോഷങ്ങളുടെ സമപാനത്തിന്റെ ഭാഗമായി ഡിസംബർ 6ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങൾ നിശ്ചയിച്ചത്.

The post ടി.കെ.സി. ജന്മശതാബ്ദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles