2021-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിതാ വിഭാഗത്തില്‍ അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്’, നോവല്‍ വിഭാഗത്തില്‍ വിനോയ് തോമസിന്റെ ‘പുറ്റ്’, ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’, എം കുഞ്ഞാമന്റെ ‘എതിര്’, വിവര്‍ത്തന വിഭാഗത്തില്‍ അയ്മനം ജോണ്‍ വിവര്‍ത്തനം ചെയ്ത ഷുസെ സരമാഗുവിന്റെ ‘കായേന്‍’ എന്നീ പുസ്തകങ്ങള്‍ അംഗീകാരം നേടി. ഗീതാ ഹിരണ്യന്‍ അവാര്‍ഡ് ചെറുകഥ വിഭാഗത്തില്‍ വിവേക് ചന്ദ്രന്റെ ‘വന്യം’ നേടി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. വൈജ്ഞാനിക സാഹിത്യത്തിന് നല്‍കിവരുന്ന ജി എന്‍ പിള്ള അവാര്‍ഡ് ഡോ പി കെ രാജശേഖരന്റെ ‘സിനിമാ സന്ദര്‍ഭങ്ങള്‍’ക്ക് ലഭിച്ചു. വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു (അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും). ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ എ ജയശീലന്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം ലഭിച്ചു(മുപ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും). മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാര്‍ക്കാണ് ഈ പുരസ്‌കാരം
മറ്റ് പുരസ്‌കാരങ്ങള്‍
- നോവല്‍-കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ, ഡോ.ആര്‍ രാജശ്രീ
- ചെറുകഥ- വഴി കണ്ടുപിടിക്കുന്നവര്‍, ദേവദാസ് വി എം
- നാടകം- നമുക്ക് ജീവിതം പറയാം, പ്രദീപ് മണ്ടൂര്‍
- സാഹിത്യവിമര്‍ശനം- വാക്കിലെ നേരങ്ങള്‍, എന്‍ അജയകുമാര്‍
- വൈജ്ഞാനിക സാഹിത്യം- കാലാവസ്ഥാവ്യതിയാനവും കേരളവും:സൂചനകളും കാരണങ്ങളും, ഡോ.ഗോപകുമാര്‍ ചോലയില്‍
- യാത്രാവിവരണം-നഗ്നരും നരഭോജികളും, വേണു
- ബാലസാഹിത്യം- അവര്‍ മൂവരും ഒരു മഴവില്ലും, രഘുനാഥ് പലേരി
- ഹാസസാഹിത്യം- ‘അ’ ഫോര്‍ അന്നാമ്മ, ആന്‍ പാലി
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍
- ഐ സി ചാക്കോ അവാര്‍ഡ് (ഭാഷാശാസ്ത്രം, വ്യാകരണം ശാസ്ത്രപഠനം)- ഇടയാളം അടയാളങ്ങളുടെ അത്ഭുതലോകം, വൈക്കം മധു
- സി ബി കുമാര്‍ അവാര്‍ഡ് (ഉപന്യാസം)- ലോകം അവസാനിക്കുന്നില്ല, അജയ് പി മങ്ങാട്ട്
- കെ ആര്‍ നമ്പൂതിരി അവാര്‍ഡ് (വൈദികശാസ്ത്രം)- ഏകാന്തം വേദാന്തം, പ്രൊഫ. പി ആര്‍ ഹരികുമാര്‍
- കനകശ്രീ അവാര്‍ഡ് (കവിത)-ടണല്‍, കിംഗ് ജോണ്‍സ്
- ജി എന്‍ പിള്ള അവാര്‍ഡ് (വൈജ്ഞാനിക സാഹിത്യം)- വായനാമനുഷ്യന്റെ കലാചരിത്രം, ഡോ കവിത ബാലകൃഷ്ണന്‍
- തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം-എന്‍ കെ ഷീല