
അഷറഫ് ആഡൂര്‍ സ്മാരക പുരസ്‌കാരം (25,000 രൂപ) രാഹുൽ പഴയന്നൂരിന്. പൂട എന്ന കഥയക്കാണ് അവാർഡ്. മലയാളത്തിലെ യുവ കഥാകൃത്തുക്കളുടെ പ്രസിദ്ധീകരിക്കാത്ത കഥക്കാണ് അവാർഡ്. സി വി ബാലക്യഷ്ണൻ, ഇന്ദു മേനോൻ, മാങ്ങാട് രത്നാകരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.