സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേൽ പുരസ്‌കാരം കെ പി കുമാരന്. ആയുഷ്കാല സംഭാനയ്ക്കുള്ള പുരസ്‌കാരമാണ് ഇത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. ആഗസ്റ്റ് മൂന്നിന് പുരസ്‌കാരം കെ പി കുമാരന് സമർപ്പിക്കും.
“ദ റോക്ക്” എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്‍. 1938 ല്‍ തലശ്ശേരിയില്‍ ജനിച്ച അദ്ദേഹം സ്വയംവരം എന്ന സിനിമയുടെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മിണി , നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
The post ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന് first appeared on DC Books.