മഹാകവി ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം കവി അസീം താന്നിമൂടിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‘എന്ന കൃതിക്ക്. 15,000 രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം. പ്രൊഫ. എ ജി ഒലീന, ഡോ. എം എ സിദ്ദിഖ്, വി എസ് ബിന്ദു എന്നിവരായിരുന്നു ജൂറി. മഹാകവി ഉള്ളൂരിന്റെ പേരില്‍ ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ആഗസ്റ്റിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മൂലൂർ സ്‌മാരക പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക അവാർഡ്, പൂർണ ആർ രാമചന്ദ്രൻ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.
അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി, ച്യൂയിങ്ഗം, ജലമരം, പക്ഷിയെ വരയ്ക്കല്‍, കേട്ടു പതിഞ്ഞ ശബ്ദത്തില്‍, പ്രളയം, തൊട്ടാവാടിമുള്ള്, ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍, നിയ്യത്ത്, ലിപിയിരമ്പം, താണു നിവരുന്ന കുന്നില്‍…തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
The post ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം അസീം താന്നിമൂടിന് first appeared on DC Books.