Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന്

$
0
0

തെളളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ദീപുവിന്റെ ‘മുകിലൻ‘ എന്ന നോവലിന്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Textഎസ് ആർ ലാൽ ചെയർമാനും ശശികുമാർ സിതാര, വിഭു പിരപ്പൻകോട്, ചായം ധർമ്മരാജൻ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡിനർഹമായ കൃതി തെരെഞ്ഞെടുത്തത്.
ആഗസ്റ്റിൽ നടക്കുന്ന ഗ്രന്ഥശാലയുടെ വാർഷിക ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തിൻ്റെ ഉടവിടം തേടി ചരിത്രത്തിൽ നടത്തിയ സഞ്ചാരത്തിന്റെ സദ്ഫലമായി ജൂറി മുകിലനെ വിലയിരുത്തി. പുതിയ എഴുത്തുകാരനെന്ന നിലയിൽ ശോഭനമായ ഭാവിയാണ് ദീപുവിനുള്ളതെന്നും ജൂറി അഭിപ്രായപ്പെട്ടു.

മുകിലന്റെ അക്രമണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളെയും ചരിത്ര രേഖകളെയും ആസ്പദമാക്കി രചിക്കപ്പെട്ട നോവലാണ് ‘മുകിലൻ’. ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡൽഹി മുതൽ കന്യാകുമാരിവരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles