കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന ആര്‍.രാമചന്ദ്രന്‍ കവിതാ അവാര്‍ഡ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’എന്ന സമാഹാരത്തിന് .10,000 രൂപയും ശില്പവും പ്രശസ്തിപത്രവു അടങ്ങുന്നതാണ് പുരസ്‌കാരം.
അനിതാ തമ്പി,സജയ് കെ വി,വി ടി ജയദേവന്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. 2001ലെ മൂലൂര്‍ പുരസ്‌കാരവും 2022ലെ അബുദാബി ശക്തി പുരസ്‌കാരവും ഡോ.നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരവും ഈ കൃതിക്കു ലഭിച്ചിരുന്നു.
അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി,ച്യൂയിങ്ഗം,ജലമരം,പക്ഷിയെ വരയ്ക്കല്‍, കേട്ടു പതിഞ്ഞ ശബ്ദത്തില്‍,പ്രളയം,തൊട്ടാവാടിമുള്ള്,ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍, നിയ്യത്ത്,ലിപിയിരമ്പം, താണു നിവരുന്ന കുന്നില്‍…തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
The post പൂർണ്ണ-ആർ രാമചന്ദ്രൻ അവാർഡ് അസീം താന്നിമൂടിന് first appeared on DC Books.