വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അംബികാസുതന്‍ മാങ്ങാടിനും വി ഷിനിലാലിനുമാണ് സാഹിത്യപുരസ്‌കാരം. മികച്ച നോവലിനുള്ള 20000 രൂപയുടെ അവാര്‍ഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ ‘124‘ എന്ന നോവല്‍ നേടി. അംബികാസുതന്‍ മാങ്ങാടെഴുതിയ കാരകൂളിയനാണ് മികച്ച ചെറുകഥ. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
‘ആണ്’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ ശിവയ്ക്കും ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.ആവാസവ്യൂഹത്തിന്റെ പേരില്‍ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പുമാണ് അവാര്‍ഡ്.
അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു;അംബികാസുതന്‍ മാങ്ങാടിനും വി ഷിനിലാലിനും സാഹിത്യപുരസ്‌കാരം first appeared on DC Books.