Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി ഷിനിലാലിന്റെ സമ്പർക്കക്രാന്തിക്ക്

$
0
0

കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാലിന്.   ഡിസി ബുക്‌സ്  പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. സി. രാധാകൃഷ്ണൻ, പ്രൊഫ. ചന്ദ്രമതി,ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ നോവൽ തെരഞ്ഞെടുത്തത്.

ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 2022 ജൂൺ 15-ന് വൈകിട്ട് കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ. പ്രസന്നരാജനും സെക്രട്ടറി വിനീഷ് വി. രാജും അറിയിച്ചു.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

The post ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി ഷിനിലാലിന്റെ സമ്പർക്കക്രാന്തിക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>