വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് ടി.പി. വിനോദിന്റെ ”സത്യമായും ലോകമേ” എന്ന കവിതാസമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
30-ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ. എ.കെ. രാജന്‍, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.
സത്യമായും ലോകമേ-“ചിരപരിചിതമായനിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകള്‍.”