Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

$
0
0
M. Leelavathy
M. Leelavathy
M. Leelavathy

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നിരൂപകയായ ഡോ. എം ലീലാവതിക്ക്. 1,11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂണ്‍ 2-ന് സമര്‍പ്പിക്കും. ആര്‍. രാമചന്ദ്രന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്.

മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുന്‍കൂര്‍ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഓർഡർ ചെയ്യാൻ സന്ദർശിക്കുക

The post വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>