അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്‌കാരസമര്‍പ്പണം നടക്കും. 2019 ലെ ബാലമണിയമ്മ പുരസ്‌കാരം നോവലിസ്റ്റ് ടി. പത്മനാഭനായിരുന്നു.
The post ബാലാമണിയമ്മ പുരസ്‌കാരം എം. കെ. സാനുവിന് first appeared on DC Books.