Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന്

$
0
0

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സമിതിയുടെ സ്ഥാപക പ്രസിഡന്റും മലയാളനാട് വാരികയുടെ മാനേജിങ് എഡിറ്ററുമായിരുന്ന എം.ആർ.ഷാജിയുടെ ഓർമ്മയ്ക്കായി സമിതി ഏർപ്പെടുത്തിയ കുഞ്ചൻ നമ്പ്യാർ കഥ അവാർഡിന് സ്മിത ദാസ് ( ശംഖുപുഷ്പങ്ങൾ), ടി.വി.സജിത് (ഭൂമി പിളരുംപോലെ) എന്നിവർ അർഹരായി. കുഞ്ചൻ നമ്പ്യാർ നടനപ്രതിഭാ പുരസ്‌കാരം എസ്.ഗീതാഞ്ജലിക്ക് സമ്മാനിക്കും. കവിതാവിഭാഗത്തിൽ സ്റ്റെല്ല മാത്യു (എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു), ശ്യാം തറമേൽ (എന്റെ പൂച്ചക്കണ്ണുള്ള കാമുകിമാർ), പഠനവിഭാഗത്തിൽ ഡോ. കാർത്തിക എസ്.ബി (ബെന്യാമിന്റെ നോവൽലോകം), മോഹൻദാസ് സൂര്യനാരായണൻ (മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ) എന്നിവർക്കാണ് പുരസ്കാരം. നോവൽ വിഭാഗത്തിൽ ബർഗ്‌മാൻ തോമസ് (പെൺപിറ), ബാലസാഹിത്യത്തിൽ പ്രശാന്ത് വിസ്മയ (കുക്കുടു വനത്തിലെ വിശേഷങ്ങൾ) എന്നിവരും പുരസ്‌കാരം നേടി. യുവ എഴുത്തുകാരി രശ്മി ശെൽവരാജിന് പ്രോത്സാഹനസമ്മാനം ലഭിച്ചു.

ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

 

The post കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>