Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പ്ലാവില പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

$
0
0

2021 ലെ പ്ലാവില സാഹിത്യ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കെ.വി. മോഹന്‍കുമാര്‍, ചന്ദ്രശേഖരന്‍ തിക്കോടി, ഡോ. സോമന്‍ കടലൂര്‍ (ചെയര്‍മാന്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

സമകാലിക മനുഷ്യാനുഭവങ്ങളെ പ്രതിബദ്ധതയോടെയും പ്രതിരോധത്തോടെയും അടയാളപ്പെടുത്തിയ മികച്ച കൃതികൾ കൊണ്ട് മലയാള ഭാവനയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് അംബികാസുതൻ. സാഹിത്യ- സാംസ്കാരിക മണ്ഡലങ്ങളിലെ തന്റെ സക്രിയമായ ഇടപെടലിലൂടെ നാലര പതിറ്റാണ്ട് കാലമായി നമ്മുടെ കാലത്തെയും ജീവിതത്തെയും ആനുഭൂതികമായും അതിസൂക്ഷ്മമായും അദ്ദേഹം അടയാളപ്പെടുത്തുന്നു. തൊണ്ണൂറുകൾക്ക് ശേഷം സംഭവിച്ച മൂല്യ ചോർച്ചയുടെയും മൂല്യ സംഘർഷങ്ങളുടെയും നിഷ്ഠൂര യാഥാർത്ഥ്യങ്ങളെ വിമർശന വിധേയമാക്കിയതിന്റെ ഭാവനാ സാക്ഷ്യങ്ങളാണ് അംബികാസുതന്റെ നോവലുകളും ചെറുകഥകളും.

അംബികാസുതന്‍ മാങ്ങാടിന്റെ കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍,  നീരാളിയന്‍, തിരഞ്ഞെടുത്ത കഥകള്‍, രണ്ടു മത്സ്യങ്ങള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ, മാക്കം എന്ന പെണ്‍തെയ്യം, യോക്കൊസോ:ജപ്പാന്‍ വിശേഷങ്ങള്‍, മൊട്ടാമ്പുളി തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി മൂന്നാം വാരം തിക്കോടിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അവാര്‍ഡ് സമര്‍പ്പിക്കും.

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post പ്ലാവില പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>