സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന 18-ാമത് ചിയോങ്‌ജു ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ നാരായണ ഭട്ടതിരിക്ക് പുരസ്കാരം. ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ കലിഗ്രഫർമാരായ അച്യുത് പലവ്, അക്ഷയ തോംബ്രെ, രൂപാലി തോംബരെ, ശുഭാംഗി ഗഡെ എന്നിവരും പുരസ്കാരങ്ങൾ നേടി.
കലിഗ്രഫിയുടെ സാംസ്കാരികവും കലാപരവുമായ പൈതൃകത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് കലിഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരം നടന്നത്.
വിദേശീയരായ കലിഗ്രാഫർമാർക്കു പുറമേ 40 ഇന്ത്യൻ കലിഗ്രാഫർമാരുടെ 71 കലിഗ്രാഫിക് രചനകളാണ് ഫെസ്റ്റിവലിലേക്ക് ലഭിച്ചത്. ശാന്തി, ഐക്യം, സ്നേഹം എന്നീ വിഷയങ്ങളാണ് ചിത്രങ്ങളുടെ അടിസ്ഥാനം.
The post നാരായണ ഭട്ടതിരിക്ക് അന്തർദേശീയ പുരസ്കാരം first appeared on DC Books.