തിരുവനന്തപുരം: മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് സജിൽ ശ്രീധറിനും സുമേഷ് കൃഷ്‌ണനും. സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനാണ് പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
ശ്രദ്ധേയരായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എൻ.എസ്.സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം ‘എന്ന കവിതാ സമാഹാരത്തിനാണ്. 5001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ഗരിമകള്‍ വിളിച്ചോതുന്ന കവിതാസഞ്ചികയാണ് സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം ‘. ഓര്‍മ്മകളും തത്സമയക്കാഴ്ചകളും ഒരുമിക്കുന്ന ആശയലോകം. ചൊല്‍വടിവുകളുടെയും ഛന്ദോബദ്ധതയുടെയും പ്രാസതത്പരതയുടെയും പലതരം കാഴ്ചകളുണ്ടിവിടെ. കവിതയെ ഒരു സൗന്ദര്യാനുഭവമാക്കണമെന്ന് സുമേഷ് അഭിലഷിക്കുന്നു. വാക്കിന്റെ കലയാണ് കവിത എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വണ്ടിവീടകം, ആട്ടം, സമസ്തവിനയം, കരയാത്ത കടല്‍, നഞ്ഞോണം, മലയാളശ്രീധരന്‍, നിലവിളിയാറ്, രുദ്രാക്ഷരം തുടങ്ങിയ 36 കവിതകള്‍. പ്രഥമ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരവും വൈലോപ്പിള്ളി അവാര്‍ഡും ലഭിച്ച കൃതി.
കെ.ജയകുമാർ ഐ.എ.എസ് ചെയർമാനും ഡോ.ജോർജ്ജ് ഓണക്കൂർ, സതീഷ് ബാബു പയ്യന്നൂർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
സജിൽ ശ്രീധറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
എൻ.എസ്.സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം ‘എന്ന കവിതാസമാഹാരം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
The post മലയാറ്റൂർ അവാർഡ് സജിൽ ശ്രീധറിനും സുമേഷ് കൃഷ്‌ണനും first appeared on DC Books.