പൊൻകുന്നം: ജനകീയ വായനശാലയുടെ പ്രഥമ രാമാനുജം സ്മൃതി പുരസ്കാരം നാടക രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതന്‍. ഡിസംബര്‍ 7ന് വൈകുന്നേരം 5.30ന് വായനശാലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. നാടകാചാര്യൻ പ്രഫ. എസ്. രാമാനുജത്തിന്റെ ആറാം ചരമവാർഷികാചരണ ഭാഗമായാണ് അവാർഡ്.
The post രാമാനുജം സ്മൃതി പുരസ്കാരം ആർട്ടിസ്റ്റ് സുജാതന്‍ first appeared on DC Books.↧