മൂലൂര്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്. അദ്ദേഹത്തിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യ സമാഹാരത്തിനാണ് അംഗീകാരം. പത്തനംതിട്ടയിലെ ഇലവുംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂലൂര്‍ സ്മാരക സമിതി സരസകവി മൂലൂര്‍ എസ് പദ്മനാഭപ്പണിക്കരുടെ സ്മരണക്കായി ഏര്പ്പെടുത്തിയ പുരസ്കാരമാണിത്. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവാഗതര്‍ക്കു വേണ്ടി സമിതി നല്‍കി വരുന്ന പുരസ്കാരത്തിന് രമേശ് അങ്ങാടിക്കല് അര്ഹനായി.
152-ാ മത് മൂലൂര്‍ ജയന്തി ദിനമായ മാര്‍ച്ച് 11ന് വൈകിട്ട് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍(കേരള വര്‍മ്മ സൗധം)നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മുന്‍ മന്ത്രി എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി,ച്യൂയിങ്ഗം,ജലമരം,പക്ഷിയെ വരയ്ക്കല്‍,കേട്ടു പതിഞ്ഞ ശബ്ദത്തില്‍,പ്രളയം,തൊട്ടാവാടിമുള്ള്,
ദൈവത്തിന്‍റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍,നിയ്യത്ത്, ലിപിയിരമ്പം,താണു നിവരുന്ന കുന്നില്‍ തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്‍റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.