Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ പ്രഭാവര്‍മ്മ

$
0
0

ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മ. കോളാമ്പി എന്ന ചിത്രത്തിലെ പണ്ഡിറ്റ് രമേശ് നാരായണന് സംഗീതം പകര്ന്ന് മധുശ്രീ പാടിയ ഗാനമാണ് മികച്ച  ഗാനരചയ്ക്ക് പ്രഭാവര്‍മ്മയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച സിനിമ ഉള്‍പ്പെടെ 11 അവാര്‍ഡുകളാണ് മലയാള സിനിമകള്‍ വാരിക്കൂട്ടിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം ഉള്‍പ്പെടെ 3 പുരസ്‌കാരങ്ങള്‍ നേടി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടമാണ് മികച്ച മലയാള സിനിമ.

ജല്ലിക്കട്ടിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടിയപ്പോള്‍ ബിരിയാണിയുടെ സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ വസ്ത്രാലന്താരത്തിന് സുജിത് സുധാകരനും വി സായും നേട്ടത്തിന് അര്‍ഹരായി.സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശനും സ്വന്തമാക്കി.മികച്ച നടനുള്ള പുരസ്‌കാരം മനോജ് ബാജ്‌പേയും ധനുഷും പങ്കിട്ടു.
കങ്കണ റനൗട്ടാണ് നടി. വിജയ് സേതുപതി മികച്ച സഹനടനായി. റസൂല്‍ പൂക്കൂട്ടിയ്ക്ക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പണിയ ഭാഷയിലെ മികച്ച ചിത്രം മനോജ് കാനയുടെ ‘കെഞ്ചീര’ ആണ്. മലയാളിയായ ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ചിത്രം മികച്ച കുടുംബമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നദിയ മൊയ്തുവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സിനിമസൗഹൃദ സംസ്ഥാനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു.

പ്രഭാവര്‍മ്മയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ പ്രഭാവര്‍മ്മ first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>