2016 ലെ ജനനന്മ പുരസ്‌കാരത്തിന് എം. ടി. വാസുദേവന്‍ നായര്‍ അര്‍ഹനായതായി. ഗാന്ധിജിയുടെ മുഖഫലകവും 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കലാ– സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിക്ക് ജനനന്മ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പുരസ്‌കാരം.
നവംബര്‍ ഒന്നിന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്‌കാരം സമ്മാനിക്കും.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 1984-വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, 1995ലെ ജ്ഞാനപീഠ പുരസ്‌കാരം, പത്മഭൂഷണ്‍(2005) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള എം ടി വാസുദേവന്‍ നായര്‍ക്ക് ലിംക ബുക്കിന്റെ ആദരവും ലഭിച്ചിട്ടുണ്ട്. കൂടാതെ മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം ലഭിച്ചു.
The post എം ടി വാസുദേവന്‍ നായര്‍ക്ക് ജനനന്മ പുരസ്‌കാരം appeared first on DC Books.