
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗത്തിന്റെ 2019-ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരനും വാഗ്മിയുമായ ഡോ.എം.എന്‍.കാരശ്ശേരിക്ക്. എം.എന്‍.കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളവിഭാഗം സാഹിത്യ ഉപസമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവിയായി വിരമിച്ച ഡോ.എം.എന്‍.കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തനങ്ങളുമായി അറുപതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.