കോഴിക്കോട്: ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഒ.വി വിജയന്റെ സ്മരണക്കായി നല്‍കുന്ന ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കരുണാകരന്റെ യുവാവായിരുന്ന ഒന്‍പതു വര്‍ഷം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സമീപകാല മലയാള നോവലുകളില്‍ ഏറ്റവും സവിശേഷമായ ആഖ്യാനമാണ് കരുണാകരന്റെ രചനയെന്ന് പുരസ്‌കാരനിര്‍ണ്ണയ സമിതി അംഗം അജയ് പി.മങ്ങാട്ടും മുഖ്യ ഉപദേശകന്‍ സി.ആര്‍.നീലകണ്ഠനും പറഞ്ഞു. 2015 ജനുവരിയിലും 2018 ഡിസംബറിനുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചത്. നവംബര്‍ മൂന്നിന് ഹൈദരാബാദിലെ എന്‍.എസ്.കെ.കെ. സ്‌കൂള്‍ അങ്കണത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.