Image may be NSFW.
Clik here to view.2016ലെ അമൃതകീര്‍ത്തി പുരസ്‌കാരം ഡോ.അമ്പലപ്പുഴ ഗോപകുമാറിന്. ആദ്ധ്യാത്മിക, തത്വചിന്ത, സാംസ്‌കാരിക, സാഹിത്യമേഖലകളിലെ സംഭാവന പരിഗണിച്ചാണ് ബഹുമതി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. 27ന് അമൃതപുരിയില്‍ പുരസ്‌കാരം സമ്മാനിക്കും.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ. എന്‍.പി. ഉണ്ണി, പി. നാരായണക്കുറുപ്പ്, ഡോ. ശങ്കര്‍ അഭയങ്കര്‍, പ്രതിഭാ റായ്, സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരിയാമൃതാനന്ദപുരി എന്നിവരാണ് ജേതാവിനെ നിര്‍ണയിച്ചത്.
ആദ്ധ്യാത്മികം, ദര്‍ശനം, വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനിതരസാധാരണ മികവു പുലര്‍ത്തുന്നവര്‍ക്ക് 2001 മുതലാണ് അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.
The post അമൃതകീര്‍ത്തി പുരസ്‌കാരം അമ്പലപ്പുഴ ഗോപകുമാറിന് appeared first on DC Books.