ദുബായ് കെ.എം.സി.സി. സാഹിത്യപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്. യു.എ.ഇ. സര്‍ക്കാറിന്റെ വായന വര്‍ഷം 2016ന്റെ ഭാഗമായി സെപ്റ്റംബര്‍ 30ന് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കൂടാതെ രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം‘ എന്ന നോവലിനെക്കുറിച്ച് ചടങ്ങില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.
വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം കെ.പി.രാമനുണ്ണി എഴുതിയ ബൃഹദ് നോവലാണ് ദൈവത്തിന്റെ പുസ്തകം . സമകാലികലോകത്തിന്റെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആകുലതയില്‍, മതങ്ങളുണ്ടായ കാലത്തു നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരുന്ന കാഴ്ചയാണ് ഈ നോവലിലൂടെ നോവലിസ്റ്റ് കാട്ടിത്തരുന്നത്. ആത്മീയവും ഭൗതികവുമായൊരു വിച്ഛേദനത്തിനായുള്ള ലോകാഭിവാഞ്ജയ്ക്കുള്ള ഉത്തരമായി തീര്‍ന്നേക്കാവുന്ന ഈ കൃതി ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാണ്.
The post കെ എം സി സി സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക് appeared first on DC Books.