മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് മരണാനന്തരബഹുമതിയായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി ഭാസ്‌കരന്‍ പുരസ്‌കാരം. 50,000 രൂപയും പ്രശസതി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സെപ്റ്റംബര്‍ 23ന് രാവിലെ 10 ന് കൊടുങ്ങല്ലൂര്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഒഎന്‍വിയുടെ പ്രിയപത്‌നി സരോജിനി പുരസ്‌കാരം ഏറ്റുവാങ്ങും.
കവിതയില്‍ കാല്‍പനികതയിലൂടെ സൗന്ദര്യ പ്രപഞ്ചം സൃഷ്ടിച്ച ഒഎന്‍വി കുറുപ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒഎന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം എസ്എന്‍ കോളേജില്‍ നിന്നും ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് വിവിധ കോളജുകളില്‍ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒഎന്‍വിയുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. മയില്‍പ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, നീലക്കണ്ണുകള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഞാന്‍ അഗ്‌നി, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, സ്വയംവരം, ഈ പുരാതന കിന്നരം, വളപ്പൊട്ടുകള്‍, അര്‍ദ്ധവിരാമകള്‍, ദിനാന്തം, ഉജ്ജയിനി തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 13ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ നേടിയ അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. പത്മപ്രഭാ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ലഭിച്ചിട്ടുണ്ട്.
The post ഒഎന്‍വിക്ക് പി ഭാസ്‌ക്കരന്‍ പുരസ്‌കാരം appeared first on DC Books.