Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ദൈവമരത്തിലെ ഇലയ്ക്ക് മനോരാജ് കഥാപുരസ്‌കാരം

$
0
0

rajeevഅകാലത്തില്‍ ഓര്‍മ്മയായ യുവബ്ലോഗറും കഥാകൃത്തുമായ മനോരാജിന്റെ പേരില്‍ മനോരാജ് പുരസ്‌കാരസമിതി ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം രാജീവ് ശിവശങ്കര്‍ രചിച്ച  ദൈവമരത്തിലെ ഇല എന്ന സമാഹാരത്തിന്. 33,333 രൂപയാണ് പുരസ്‌കാരത്തുക.

തമോവേദം, പ്രാണസഞ്ചാരം തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധയനായ രാജീവ് ശിവശങ്കര്‍ രാജീവ് എസ് മങ്ങാരം എന്ന പേരില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നത്. നോവലിന്റെ ഇടവേളകളില്‍ എഴുതിയ കഥകള്‍ പലതും ആനുകാലികകങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എഴുത്തിന്റെ മാന്ത്രികത കൊണ്ട് കഥകളുടെ ആനുകാലികവിധിയെ മറികടക്കുന്ന രാജീവ് ശിവശങ്കറിന്റെ ആദ്യ കഥാസമാഹാരമാണ്  ദൈവമരത്തിലെ ഇല. ദൈവവിചാരം, റിയാലിറ്റി ഷോ, ബത്‌ലഹേമിലെ കാഴ്ചകള്‍, കൂടാരത്തിന് കീഴില്‍, കൈലാസനാഥന്‍ തുടങ്ങി പത്തു കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാജീവ് ശിവശങ്കര്‍ മലയാള മനോരമ കൊച്ചി യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററാണ്.പ്രാണസഞ്ചാരത്തിലൂടെ അദ്ദേഹത്തിന് തോപ്പില്‍ രവി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

യുവ ബ്ലോഗറും കഥാകൃത്തുമായ മനോ എന്ന കെ ആര്‍ മനോരാജ് സിഐഐ ഗാര്‍ഡിയന്‍ ഇന്റര്‍നാഷണലിന്റെ കൊച്ചി യൂണിറ്റ് ജീവനക്കാരനായിരുന്നു. ‘തേജസ്’ എന്ന ബ്ലോഗിലൂടെ 2009 മുതല്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, സുഹൃദ് ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന, ഒരു ചെറായിക്കാരന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ‘പുസ്തക വിചാരം’ എന്ന ബ്ലോഗില്‍ മലയാളത്തിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള റിവ്യൂകള്‍ ഒട്ടും വൈകാതെ പ്രസിദ്ധീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു മനോരാജ്. മലയാളം ബ്ലോഗിലെ രചനകള്‍ സമാഹരിച്ച് ബൃഹത്തായൊരു ബ്ലോഗെഴുത്ത് സുവനീര്‍ തയ്യാറാക്കിയതിനു പിന്നിലും മനോരാജായിരുന്നു.

The post ദൈവമരത്തിലെ ഇലയ്ക്ക് മനോരാജ് കഥാപുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>