തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഭീമാ ബാലസാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരന് വി.ആര്. സുധീഷ് അര്‍ഹനായി. ‘കുറുക്കന് മാഷിന്റെ സ്കൂള്‍’ എന്ന നോവലിനാണ് പുരസ്കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍ സ്മാരക പുരസ്കാരം, ആര് ജീവനി രചിച്ച ‘പൂവിന്റെ കാര്യങ്ങള്‍’ എന്ന കവിതാസമാഹാരത്തിനാണ്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ഡോ. ജോര്‍ജ് ഓണക്കൂര്‍, പി.വത്സല, കെ. ഗോപാലകൃഷ്ണന് എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലൈ 27-ന് വൈകിട്ട് നാലിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ പുരസ്കാരം സമ്മാനിക്കും.