Quantcast
Viewing all articles
Browse latest Browse all 929

പ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

Image may be NSFW.
Clik here to view.

പ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായ ചിന്ത രവിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും കേരളത്തിന്റെ സര്‍ഗാത്മക- ബൗദ്ധിക ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി ഇളയിടത്തിന് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 4-ന് തൃശൂരില്‍ വെച്ച് നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അധ്യാപിക ഡോ. നിവേദിത മേനോന്‍ സുനില്‍ പി. ഇളയിടത്തിന് പുരസ്‌കാരം സമ്മാനിക്കും.

സക്കറിയ, എന്‍.എസ് മാധവന്‍, വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.


Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>