Quantcast
Viewing all articles
Browse latest Browse all 927

ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തുന്ന ചെറുകഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

Image may be NSFW.
Clik here to view.

കഥാകൃത്തും ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിലെ അധ്യാപകനുമായിരുന്ന ശ്രീ.കെ.വി.സുധാകരന്റെ പേരില്‍ ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2015-നു ശേഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. ഓഗസ്റ്റ് അവസാനം ബ്രണ്ണന്‍ കോളേജില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ സന്തോഷ് മാനിച്ചേരി, മലയാള വിഭാഗം, ഗവ. ബ്രണ്ണന്‍ കോളേജ്, ധര്‍മ്മടം, തലശ്ശേരി, പിന്‍- 670106 എന്ന വിലാസത്തില്‍ 2018 ഓഗസ്ത് എട്ടിന് മുമ്പായി അയയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍: 9495781047


Viewing all articles
Browse latest Browse all 927

Trending Articles