ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ പേര് ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡില്‍ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് ആര്‍. വിനോദ് കുമാര്‍. ആകെ 36 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ 17 പുസ്തകങ്ങള്‍ കേരളം എന്ന ശീര്‍ഷകത്തിലാണ് ആരംഭിക്കുന്നത്.
കേരളം ഒരു യാത്രാ സഹായി, കേരളത്തിലെ ഗുഹാക്ഷേത്രങ്ങളും അപൂര്‍വ്വ ക്ഷേത്രങ്ങളും, കേരളത്തിലെ വൃക്ഷങ്ങള്‍, കേരളത്തിലെ ചെറുസസ്യങ്ങളും വൃക്ഷങ്ങളും, കേരളത്തിലെ വന്യജീവികള്‍, കേരളത്തിലെ ജലാശയങ്ങള്‍, കേരളത്തിലെ കാട്ടുപക്ഷികള്‍, കേരളത്തിലെ ചെറുജീവികള്‍, കേരളത്തിലെ പക്ഷികള്‍, കേരളത്തിലെ സ്മാരകങ്ങള്‍, കേരളത്തിലെ കാടുകളും വന്യജീവികളും, കേരളത്തിലെ ഹരിതജാലകം തുറന്നവര്‍, കേരളത്തിലെ ചെറുസസ്യങ്ങള്‍, കേരളീയം, കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും, കേരളത്തിലെ വന്യജീവി സങ്കേതങ്ങളും വന്യജീവികളും, കേരളത്തിലെ വനവൃക്ഷങ്ങള്‍ എന്നിവയാണ് ഈ അംഗീകാരത്തിന് അര്‍ഹമാക്കിയ പുസ്തകങ്ങള്‍.
ഇതില്‍ കേരളത്തിലെ വനവൃക്ഷങ്ങള്‍, കേരളത്തിലെ സ്മാരകങ്ങള്‍, കേരളീയം,കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും, കേരളത്തിലെ ചെറുജീവികള്‍, കേരളത്തിലെ വൃക്ഷങ്ങള്‍, കേരളത്തിലെ ചെറുസസ്യങ്ങളും വൃക്ഷങ്ങളും തുടങ്ങിയവ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്‌സാണ്.