തിരുവനന്തപുരം ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യപുരസ്കാരം പ്രശസ്ത നോവലിസ്റ്റും എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘പൂജ്യം’ എന്ന നോവലിനാണ് 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം. തിരുവനന്തപുരത്ത് മേയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ഡോ. കെ.എസ്. രവികുമാര്‍, ഡോ. സി.ആര്. പ്രസാദ്, പ്രഫ. സുജ സൂസന് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. പ്രഥമ ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ കവി പ്രഭാ വര്‍മ്മയ്ക്കു സമ്മാനിച്ചശേഷം രണ്ടാമത് പുരസ്കാരമാണ് രവിവര്‍മ്മ തമ്പുരാന് നല്‍കുന്നത്.